സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും


സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും. ഇന്ന് വൈകീട്ട് 6.30 നും 12 നും ഇടയിൽ വൈദ്യുതി മുടങ്ങും. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ 700 മെഗാവാട്ടിൻ്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണെന്നും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടെന്നും കൂടാതെ ദേശീയ വിപണിയിലും ലഭ്യത കുറവാണെന്നുമാണ് കേരളം പവർകട്ടിന് കാരണമായി നൽകുന്ന വിശദീകരിണം.

കഴിഞ്ഞ പത്ത് വർഷത്തിന് ശേഷമാണ് കേരളത്തിൽ വീണ്ടും പവർകട്ട് ആരംഭിച്ചിരിക്കുന്നത്. യു ഡി എഫ് ഭരണത്തിലേറിയ നാൾ തൊട്ട് മഴക്കാലത്തുൾപ്പെടെ കേരളം ഇരുട്ടിലായിരുന്നു. വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരെ അരങ്ങേറിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال