കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ. സർവകലാശാലയിലേക്ക് ഇന്ന് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തും.
16 വിദ്യാർത്ഥികൾക്കെതിരെയാണ് വൈസ് ചാൻസിലർ സിസ തോമസ് സസ്പെൻഷൻ ഉത്തരവിറക്കിയിരുന്നത്. ഇത് പിൻവലിക്കുന്നതുവരെ സർവകലാശാലയിൽ ശക്തമായ പ്രക്ഷോഭം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം.
അതേസമയം, സർവകലാശാലകളെ കാവിവൽക്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുത്തുതോൽപ്പിക്കും എന്ന് പ്രഖ്യാപിച്ചുക്കൊണ്ട് കാലടിയിൽ ഇന്നലെ എസ്എഫ്ഐ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചിരുന്നു. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സദസ് ഉദ്‌ഘാടനംചെയ്തു. സംഘപരിവാർ സർവകലാശാലകളെ കാവിവൽക്കരിക്കുന്പോൾ യുഡിഎഫ് സർക്കാർ സമ്പൂർണ്ണ വിധേയത്വം പ്രകടിപ്പിക്കുകയാണെന്ന് ബിന്ദു പറഞ്ഞു