ചൊവ്വന്നൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന AHIMS 2.0 (ആയുഷ് ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പദ്ധതിക്ക് തുടക്കമായി. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.എം. നിധീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിലെ ഒ.പി. രജിസ്ട്രേഷൻ, മരുന്ന് വിതരണം ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തിയായതോടെ രോഗികൾക്ക് വേഗത്തിലും കാര്യക്ഷമമായും ചികിത്സാ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ എം.വി. പ്രശാന്ത് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിഷ കെ.സി. എന്നിവർ സന്നിഹിതരായിരുന്നു. ചൊവ്വന്നൂർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ധന്യ കെ.എസ്., എം.പി.ഡബ്ല്യു. സ്റ്റാഫ് പ്രസീത വി.പി., എച്ച്.എം.സി. (HMC) അംഗങ്ങൾ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
