ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി വാഴവര വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുടമായി പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വാഹനം നിർത്താതെ കടന്നുപോയി. വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ
byArjun.c.s
-
0