ബസ് ജീവനക്കാരന്റെ ഭീഷണി; പ്രതി സ്ഥിരം ക്രിമിനല്‍


കൊച്ചി: കൊച്ചിയില്‍ കാര്‍ യാത്രക്കാരായ കുടുംബത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ കേസിലെ പ്രതി അന്‍സാര്‍ സ്ഥിരം ക്രിമിനല്‍. മറ്റൊരു കാര്‍ യാത്രക്കാരനെയും ഇയാള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അന്‍സാറിനെ പിടികൂടാന്‍ ശ്രമിക്കവേ പൊലീസിനെയും പ്രതി ആക്രമിച്ചു.

മോഷണവും അടിപിടിയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശക്തി ബസിലെ ക്ലീനറാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍. ഓഗസ്റ്റ് 9ന് കലൂലില്‍ കാര്‍ യാത്രികനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അന്‍സാറിനെ ഇന്നലെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ കയറി പിടികുടാന്‍ ശ്രമിക്കവേ പൊലീസിനെയും അന്‍സാര്‍ ആക്രമിച്ചു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു കാര്‍ യാതക്കാരനെയും അന്‍സാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.

ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്തായിരുന്നു സംഭവം. അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടും, അന്‍സാറിനെതിരെ നടപടിയുണ്ടായില്ലെന്നും, ബസിന് ചെറിയ തുക പിഴയിടുകമാത്രമാണെ് പൊലീസ് ചെയ്തതെന്നും കാര്‍ യാത്രക്കാരനായ റെജിന്‍സ് കുറ്റപ്പെടുത്തി. കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നല്‍കിയിരുന്നുവെന്നും റെജിന്‍സ് അറിയിച്ചു. അതേസമയം, കൊച്ചി നഗരത്തില്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനവും ഭീഷണിയുമെല്ലാം പതിവായിട്ടും പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നവെന്ന പരാതി ശക്തമാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال