കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷം : 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ


ആലപ്പുഴ: കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال