കുന്നംകുളത്ത് ഡാൻസാഫ് സംഘത്തിന്റെ മിന്നൽ പരിശോധന: 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

​കുന്നംകുളം: ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന 250 ഗ്രാം വിദേശയിനം ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ കുന്നംകുളത്ത് ഡാൻസാഫ് (DANSAF) സംഘവും പ്രാദേശിക പോലീസും ചേർന്ന് പിടികൂടി. പേരകം സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്.
​ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വീര്യംകൂടിയ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
​പ്രതിക്ക് ലഹരി കൈമാറിയ ബംഗളൂരുവിലെ സംഘത്തെക്കുറിച്ചും, നാട്ടിൽ ഇത് ആർക്കൊക്കെയാണ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സഞ്ജയ് മുൻപും സമാനരീതിയിൽ അന്തർസംസ്ഥാന ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ലഹരി മാഫിയയിലെ മറ്റ് കണ്ണികളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال