കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ അർജുൻ ആയങ്കിയെ പിടികൂടയതിന്‍റെ വിശദാംശങ്ങൾ വിവരിച്ച് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് രംഗത്ത്. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും വ്യക്തമായ നിർദ്ദേശം ലഭിച്ചുരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതുകൊണ്ട് തന്നെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്നും ഡി ഐ ജി വിവരിച്ചു. ഒളിവിലിരിക്കാൻ അർജുനെ സഹായിച്ചവരെക്കുറിച്ചും ഒത്താശ ചെയ്തവരെക്കുറിച്ചും വിശദമായി അന്വേഷിച്ചു വരികയാണെന്നും, ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു.
അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും: ഡിഐജി കാർത്തിക്
byArjun.c.s
-
0