റെയിൽവേയുടെ അവ​ഗണന: പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങൾ മാറ്റി


കേരളത്തിനെതിരെ വീണ്ടും റെയിൽവേയുടെ അവ​ഗണന. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങൾ മാറ്റി. മൈസൂർ ഡിവിഷനിലേക്കാണ് മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാറ്റുന്നത്.

സതേൺ റെയിൽവേയുടെ ഭാഗമായിരുന്ന മംഗളൂരുവിനെ സതേൺ വെസ്റ്റ് റെയിൽവേയുടെ ഭാഗമാക്കി മാറ്റി. സതേൺ വെസ്റ്റ് റെയിൽവേയുടെയും സതേൺ റെയിൽവേയുടെയും കൈമാറ്റ കേന്ദ്രം ഉള്ളാളിലേക്ക് മാറും. നേരത്തെ പാഡിൽ ആയിരുന്നു കൈമാറ്റ കേന്ദ്രം.

മംഗളൂരു തുറമുഖം ഉൾപ്പെടുന്ന മേഖല മാറുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കും. ഈ നീക്കത്തിന് പിന്നാലെ ജീവനക്കാരും കടുത്ത ആശങ്കയിലാണ്.

കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. പാലക്കാട് ഡിവിഷന് വൻ വരുമാനഷ്ടം ഇതുവഴി ഉണ്ടാകും. പുതിയ ട്രെയിനുകളും അടിസ്ഥാന വികസന പദ്ധതികളും അനുവദിക്കുന്നതു വരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ ഇനി മുതല്‍ കേരളത്തിനുള്ള വന്‍ തിരിച്ചടിയാകും ഈ തീരുമാനം. ഡിവിഷന്‍ അതിര്‍ത്തി ഉള്ളാള്‍ വെരെയാക്കിയും ചുരുക്കിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال