പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണം: ചുമട്ടുത്തൊഴിലാളിക്ക് പരുക്ക്


പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണം. ചുമട്ടുത്തൊഴിലാളിക്ക് പരുക്കേറ്റു. കാര്യറ സ്വദേശി സിദ്ദിഖിനാണ് പരുക്കേറ്റത്. ജോലിയ്ക്ക് പോകും വഴി റോഡിൽ വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

അതേസമയം, ഇന്ന് കഴക്കൂട്ടത്ത് തെരുവ് നായ ആക്രമണവും റിപ്പോർട്ട് ചെയ്തു. രണ്ടു പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി വഴിയാത്രക്കാരെ തെരുവ് നായ കടിക്കുകയായിരുന്നു. എസ് എ പി ക്യാമ്പിലെ ജാഫർ, അനന്തു എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കൂടാതെ പത്തോളം പേർക്കും തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. നായയെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال