ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റിലുള്ള സിനിമയാണെന്ന് നടൻ വിനയ് ഫോർട്ട്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാണാൻ പോകുന്ന പൂരം ഞാൻ ഇപ്പോഴേ പറയുന്നില്ല. മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് ‘ഐ ആം ഗെയിം’.