വാഹന മോഡിഫിക്കേഷന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് കോടതി നിർദ്ദേശിച്ചു. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി.
പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന കള്ളം പറഞ്ഞാണ് യു ഡി എഫ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടതും വോട്ട് പിടിച്ചതും. പിന്നീട് ജനങ്ങൾക്ക് തന്നെ ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ മനസിലായിരുന്നു.
സ്റ്റീയറിങ് കവറിടാനും പാട്ട് വെക്കാനുമൊക്കെയായിരുന്നു പിന്നീട് മോട്ടോർ വാഹന വകുപ്പ് അനുവദിച്ച മോഡിഫിക്കേഷനുകൾ. മുഖ്യമന്ത്രി ആയതിന് ശേഷവും വി ഡി സതീശൻ മോഡിഫിക്കേഷൻ അനുവദിക്കും എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. ഈ കള്ളങ്ങളാണ് ഇപ്പോൾ പൊളിഞ്ഞ് വീണിരിക്കുന്നത്. ഹൈക്കോടതി തന്നെ കള്ളങ്ങൾ പൊളിച്ചതോടെ സംസ്ഥാന സർക്കാരും വി ഡി സതീശനും ആകെ വെട്ടിലായിരിക്കുകയാണ്.