എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെബി ഗണേഷ് കുമാർ


എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെബി ഗണേഷ് കുമാർ.ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണമെന്ന് അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം. എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഗണേഷ് കുമാർ വിമർശനമുന്നയിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال