പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി


കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാ​ഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്. ശാന്ത എന്ന വയോധികയുടെ രണ്ട് അടുകളെ പുലി കൊന്നിരുന്നു. പലയിടങ്ങളിലായി വളർത്തു നായ്ക്കളെയും പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال