തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്


ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത 66ൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ എസി റോഡും, അമ്പലപ്പുഴ സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങിയ നിലവിലെ സാഹചര്യക്കിൽ വാഹനങ്ങൾ മുഴുവൻ കടന്നുപോകുന്നത് ദേശീയപാതയിലൂടെയായിരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മാലിന്യ നീക്കം തുടരുകയാണ്. തിരുവല്ലയിൽ രാത്രി ഇടവിട്ട് ശക്തമായ മഴ പെയ്തു. വെള്ളം ഇറങ്ങുന്നത് തുടരുന്നത് ആശ്വാസമായി. ഇന്നലത്തെക്കാൾ വെള്ളം ഇറങ്ങി. നിലവിൽ നേരിയ ചാറ്റൽ മഴ. രാത്രി പെയ്ത മഴ ജലനിരപ്പ് കൂട്ടിയിട്ടില്ല. ആലപ്പുഴയിൽ രാത്രി ഒറ്റപ്പെട്ട മഴ പെയ്തു. വെള്ളം കയറിയ മേഖലകളിൽ വെള്ളത്തിന്റെ അളവിൽ കുറവുണ്ടായിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവർത്തനം തുടരുകയാണ് .ജനജീവിതം സാധാരണ നിലയിലേക്ക് എത്താൻ ഇനിയും ഏതാനും ദിവസങ്ങൾ എടുക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال