വേലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടത്തി.

 


വേലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടത്തി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഷ്‌ന കെ വി അധ്യക്ഷത വഹിച്ച യോഗ്യത്തിൽ കൃഷി അസിസ്റ്റന്റ് ബൈജു ഫ്രാൻസിസ് എ സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ആന്റോ പോൾ, മീന സാജൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, പഞ്ചായത്ത്‌ മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി,CDS ചെയർപേഴ്സൺ,കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു. മികച്ച കർഷകന്മാരായ ജോബി ചിരിയങ്കണ്ടത്ത്, പിനോജ് ചുങ്കത്ത് അബ്ദുൽ മനാഫ് രായംമരയ്ക്കാർ, ആമിന പുല്ലു രുവളപ്പിൽ, ജീവൻ കൃഷ്ണ സി എ സ് ചീരോത്ത്, വി കെ നാരായണൻകുട്ടി,അനിജീവ് ടി എസ് തെക്കൂട്ട്, അശ്വത്ത് എം ഡി മച്ചിങ്ങൽ,രാംദാസ് കിഴക്കൂട്ട് പറമ്പിൽ ആര്യൻ പി പി പടിഞ്ഞാറൂട്ട്, കനകം ജെ എൽ ജി, ജോസ് വടക്കേ ത്തല എന്നിവരെ ആദരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال