കുന്നംകുളം: നഗരത്തിലെ ആർത്താറ്റ് ചിറ്റന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പിനെ കണ്ടെത്തിയത് ആശങ്ക പരത്തി. ഫാർമസിക്കുള്ളിലാണ് ഇന്ന് രാവിലെ 10 മണിയോടെ പാമ്പിനെ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ച സമയത്ത് ഫാർമസിക്ക് ഉള്ളിൽ പാമ്പ് ഇഴഞ്ഞുനടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരും ജീവനക്കാരും ഉടൻ തന്നെ ജാഗ്രത പാലിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു.
ആളുകൾ തിങ്ങിനിറയുന്ന ആശുപത്രിയുടെ ഫാർമസി ഭാഗത്തുനിന്ന് പാമ്പിനെ കണ്ടെത്തിയത് രോഗികളിലും ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ചു. പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
