സുനിൽ കുമാറിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ: 200 രൂപ ചലഞ്ചുമായി നാട്ടുകാർ; സഹായം അഭ്യർത്ഥിക്കുന്നു

 


കുന്നംകുളം അഞ്ഞൂർപാലം ചെറുവത്താണി പ്രദേശത്തെ പഴയ കർഷക തൊഴിലാളി നേതാവായിരന്ന കുഞ്ഞപ്പേട്ടന്റെ മകനും നിർധന കുടുംബാംഗവുമായ സുനിൽ കുമാറിന്റെ ജീവൻരക്ഷാ ചികിത്സയ്ക്കായുള്ള ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നൽകാം. നിർധന കുടുംബാംഗമായ സുനിൽ കുമാറിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 30 ലക്ഷം രൂപ കണ്ടെത്തുന്നതിനായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടപ്പിലാക്കുന്ന 200 രൂപ ചലഞ്ചിൽ നമുക്കും പങ്കാളികളാകാം.

ചെറിയ തുകകൾ ചേരുമ്പോൾ അതൊരു വലിയ കരുത്തായി മാറുന്നു. നമ്മളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ നൽകി സുനിൽ കുമാറിന്റെ ജീവൻ രക്ഷിക്കാനുള്ള ഈ കൂട്ടായ്മയിൽ കൈകോർക്കാം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال