വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം


വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. എൽഡിഎഫ് ഭരിച്ച പത്തുകൊല്ലം പവർകട്ട് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ഭരണം തന്നെ പവർകട്ട് എന്നാണ് അർത്ഥം. എൽഡിഎഫ് രാഷ്ട്രീയം വെളിച്ചം എന്നാണെങ്കിൽ യുഡിഎഫ് എന്നാൽ ഇരുട്ട് എന്നാണ് അർത്ഥമാക്കുമുന്നതെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പവർ കട്ട് എന്ന് ചോദിക്കുമ്പോൾ ഉപനേതൃ പദവി എന്നല്ല മറുപടി പറയേണ്ടതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും പവർകട്ടിനും വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. വൈദ്യുതിയുടെ ഉപയോഗത്തിൽ വർദ്ധനവ് വന്നതായി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജലസംഭരണിയിലെ ജലം 28 ശതമാനമായി കുറഞ്ഞു. ദീർഘകാല കരാറുകൾ പുനസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കും. കടം വാങ്ങിയത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال