പാലക്കാട്: ഒറ്റപ്പാലം - ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ റൂട്ടിലോടുന്ന ബസുകളാണ് സമരം പ്രഖ്യാപിച്ചത്. നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച പാതയിലൂടെ എൺപതോളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. നാളത്തെ സമരത്തിന് ശേഷവും റോഡ് നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
ഒറ്റപ്പാലം - ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ: നാളെ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുകൾ
byArjun.c.s
-
0