ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ യുവാവ് ബൈക്കുമായി കടന്നു കളഞ്ഞു. ആലുവയിൽ ആണ് സംഭവം. ആലുവയിലെ ഫോർവീൽ ഡ്രൈവ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ബൈക്ക് വാങ്ങാനെന്ന് പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. തുടർന്ന് യുവാവ് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നു കളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.