തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു മക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 26-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിള ഭാഗത്ത് സ്ക്രാപ്പ് ഷോപ്പ് നടത്തിവന്നിരുന്ന മുരുകനെ (55) സാമ്പത്തിക തർക്കങ്ങളെ തുടർന്ന് മൂന്ന് മക്കളും ഭാര്യയും ചേർന്ന് കടയിലെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.