കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തൂപ്പുഴ ആർ പി എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയിൽ സൂക്ഷിച്ച് പൂജ ചെയ്തത്.
കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.