ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ: തീരുവകൾ കുറയും


ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇനി ഇന്ത്യയില്‍ വില കുറയും. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. മറുവശത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ ബ്രിട്ടീഷ് വിപണിയില്‍ പ്രവേശിക്കാനും കരാര്‍ വഴിയൊരുക്കും. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2025 ജൂലൈ 24-നാണ് ഇന്ത്യയും യുകെയും ഈ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചത്.

വിസ്‌കിക്കും കാറുകള്‍ക്കും വില കുറയുന്നത് ഇങ്ങനെ

കരാര്‍ വരുന്നതോടെ ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഒറ്റയടിക്ക് കുറയും. 10 വര്‍ഷം കൊണ്ട് ഇത് 40 ശതമാനമായി കുറയാനാണ് സാധ്യത. വാഹനപ്രേമികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. നിലവില്‍ 110 ശതമാനം വരെ ഇറക്കുമതി തീരുവയുള്ള ബ്രിട്ടീഷ് കാറുകളുടെ നികുതി 10 വര്‍ഷം കൊണ്ട് 10 ശതമാനമായി കുറയും . എന്നാല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറയും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال