​തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

 


കുന്നംകുളം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സ:എം. എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും, ജനകീയ ആസൂത്രണം അട്ടിമറിച്ചുമുള്ള യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പോരാട്ടത്തിന്റെ ഭാഗമാണ് LDF സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.

കുന്നംകുളം നഗരസഭയുടെ മുന്നിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിൽ, വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റു LDF കൗൺസിലർമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം പി. എം. സുരേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി. കെ. ലിജീഷ്, പി. ബി. ബവീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ചടങ്ങിൽ മറ്റു എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال