നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദില്ലി ജന്തർ മന്തറിൽ പ്രതിഷേധം ശക്തമായതോടെ മോദി സർക്കാരിനെ ഭയം ബാധിച്ചിരിക്കുന്നു. സമരക്കാരുടെ സമ്മർദം ശക്തമായതോടെ എൻ ടി എ യിൽ 47 ഉദ്യോഗസ്ഥരെ പുറത്താക്കി. ചില ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. പ്രതിഷേധാഗ്നി ആളിപ്പടർന്നതോടെയാണ് എൻ ടി എയിൽ അഴിച്ചു പണി. ഇന്ന് സമരക്കാരുമായി കേന്ദ്രം നടത്തിയ ചർച്ച പരാജയമായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്.