ശബരിമല സ്വർണ്ണ മോഷണക്കേസിൽ സാമ്പിളുകൾ ശേഖരിക്കാൻ എസ്.ഐ.ടി.


ശബരിമല സ്വർണ്ണ മോഷണക്കേസിൽ സാമ്പിളുകൾ ശേഖരിക്കാൻ എസ്.ഐ.ടി. പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കുകയാണ് ചെയ്യുക. ഇതിനായി എസ്.ഐ.ടിയ്ക്ക് ഹൈക്കോടതി അനുമതി നൽകി.

ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം പുറത്തുവന്നാൽ കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കുമെന്നാണ് നിഗമനം. 2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം സ്ട്രിപ്പിങ് സാൾട്ട് ഉപയോഗിച്ച് വേർതിരിച്ചെടുക്കുകയായിരുന്നു. ഇത് പ്രത്യേക തരം ഒരു ഉപ്പാണ്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും എസ്.ഐ.ടി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال