ലഹരി വേട്ടക്കിടെ പൊലീസുകാരനെ വാഹനം ഇടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം


കൊല്ലം: പൊലീസുകാരനെ വാഹനം ഇടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം. കൊല്ലം ചാത്തന്നൂരിൽ ലഹരി വേട്ടക്കിടെയാണ് സംഭവം. കാപ്പ കേസ് പ്രതി സനൂജ് എന്നയാൾ പിടിയിലായിട്ടുണ്ട്. 9.5 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതിയെ കാർ തടഞ്ഞു പിടികൂടാൻ ശ്രമിച്ച ഡാൻസാഫ് ടീമിലെ സിവിൽ പൊലീസ് ഓഫീസർ ഷഫീക്കിന് കൈയ്ക്ക് പരിക്കേറ്റു. ബൈക്കിൽ പിൻതുടർന്ന ഷഫീക്കിനെ പ്രതി കാർ കൊണ്ട് ഇടിച്ചിടുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال