നാടകീയതകൾക്ക് ഒടുവിൽ മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന. കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡിൻ്റെ നിലപാടെന്നാണ് വിവരം.
മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ ഇന്ന് 10 മണിയോടെ എഐസിസി നിരീക്ഷക യോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ നടന്ന തിരക്കിട്ട ചർച്ചയിലാണ് തീരുമാനം. കേരളത്തിൽ വി.ഡി.സതീശന് അനുകൂലമായ ജനവികാരം ഉള്ളതായാണ് നിരീക്ഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെന്നാണ് വിവരം.
അതേസമയം, കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി.വേണുഗോപാലിനാണെന്നത് ഹൈക്കമാൻഡിനെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.സിയോട് പിന്മാറാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.