തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു


തിരുവനന്തപുരം കഠിനംകുളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരുക്കുണ്ട്. അപകടം നടന്നയുടൻ മര്യനാട് സ്വദേശി സെൽവെറ്റ് മേരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. ബൈക്കിന്റെ അമിത വേ​ഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ കഠിനംകുളം പൊലീസ് നടത്തി വരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال