നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയായിരുന്നു എൽഡിഎഫിന് നേരിടേണ്ടി വന്നത്. കോൺഗ്രസ് 102 സീറ്റ് നേടി വിജയിച്ചപ്പോൾ എൽഡിഎഫിന് 35 സീറ്റ് മാത്രമാണ് നേടാനായത്. കേരളത്തിലെ പരാജയത്തോടെ 50 വർഷത്തിന് ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണം ഇല്ലാതായിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. തതവസരത്തിൽ എൽഡിഎഫ് തോറ്റതിന്റെ കാരണങ്ങൾ എണ്ണയെണ്ണി പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒപ്പം ഇനി അഞ്ച് വർഷം ഉണ്ടെന്നും തോൽവിയുടെ കാരണങ്ങൾ പാർട്ടി സ്വയം വിലയിരുത്തി തിരിച്ചു വരണമെന്നും സന്തോഷ് പറഞ്ഞു.