വഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി


കൊച്ചി: നോർത്ത് പറവൂരിൽ വഴിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൂട്ടുകാട് കൊല്ലം പറമ്പിൽ വിത്സന് പരിക്കേറ്റ സംഭവത്തിൽ അയൽവാസിയായ പടമാട്ടുമ്മൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വിത്സനും ജോസഫും തമ്മിൽ ഏറെ നാളുകളായി വഴിയെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവ ദിവസവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ജോസഫ് കൈയിലുണ്ടായിരുന്ന സോഡാ കുപ്പി കൊണ്ട് ആക്രമിച്ചതായാണ് പരാതി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിത്സനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 13 തുന്നലുകളും നെറ്റിയിൽ രണ്ട് തുന്നലുകളും വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു. വിത്സന്റെ മൊഴി ഇരിങ്ങാലക്കുട പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ജോസഫിനെതിരെ കേസെടുത്തതായും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال