സംസ്ഥാനത്ത് ഐ എ എസ് തലത്തിൽ അഴിച്ചുപണി


സംസ്ഥാനത്ത് ഐ എ എസ് തലത്തിൽ അഴിച്ചുപണി. നേരത്തെ ഗതാഗത വകുപ്പിലായിരുന്ന പി ബി നൂഹിനെ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഡിപ്പാർട്ട്മെന്റ് കമ്മിഷണർ ആയി നിയമിച്ചു. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും. ജില്ലാ കളക്ടർമാരെയും വിവിധ വകുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടർ സ്ഥനത്തേക്ക് മാറ്റി.കോഴിക്കോട് ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട‌ർ സ്ഥാനത്തേക്കും മാറ്റി.

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് നെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും പാലക്കാട്‌ ജില്ല കളക്ടർ മാധവികുട്ടി എം എസിനെ കോഴിക്കോട് ജില്ല കളക്ടർ സ്ഥലത്തേക്കും മാറ്റി. വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ആനി ജൂലാ തോമസ് കൊല്ലം ജില്ല കളക്ടർ സ്ഥാനത്തേക്കും നിസാമുദ്ധീൻ എയെ പുതിയ പത്തനംതിട്ട ജില്ല കളക്ടറായും നിയമിച്ചു. കൊച്ചിൻ സ്മാർട്ട്‌ മിഷൻ സിഇഒ ആയിരുന്ന ഷാജി ബി നായർ ആലപ്പുഴ ജില്ല കളക്ടറായും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന വിഷ്ണുരാജ് പിയെ കണ്ണൂർ ജില്ല കളക്ടറായും നിയമിച്ചു.കൊല്ലം ജില്ല കളക്ടറായ ദേവിദാസിനെ കില ഡയറക്ടർ ആയും ആലപ്പുഴ ജില്ലാ കളക്ടർ ഇമ്പശേഖർ കെ നെ വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എം ഡി സ്ഥാനത്തേക്കും മാറ്റിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال