ബിഗ് ടിക്കറ്റ് മെയ് മാസത്തെ രണ്ടാമത്തെ വീക്കിലി ഡ്രോയിൽ വിജയികളായ നാലു പേരിൽ മൂന്നുപേരും മലയാളികൾ


ബിഗ് ടിക്കറ്റ് മെയ് മാസത്തെ രണ്ടാമത്തെ വീക്കിലി ഡ്രോയിൽ വിജയികളായ നാലു പേരിൽ മൂന്നുപേരും മലയാളികൾ. ഓരോരുത്തർക്കും 25,000 ദിർഹംവീതം സമ്മാനം ലഭിച്ചു. നാലാമത്തെ വിജയി ബംഗ്ലാദേശ് സ്വദേശിയാണ്.

ഗിരിഷ്കുമാർ പറയന്താഴത്താണ് മലയാളിയായ ഒരു വിജയി. ദുബായിൽ 2003 മുതൽ താമസിക്കുന്ന അദ്ദേഹം സെയിൽസ് മാനേജറായി ജോലി നോക്കുകയാണ്. അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ മാസവും ഗെയിം കളിക്കുന്നു. 50 പേരുടെ ഒരു സംഘത്തോടൊപ്പമാണ് ഗിരീഷ്കുമാർ ഗെയിമിൽ പങ്കെടുക്കുന്നത്.

“ഇത് വലിയ സർപ്രൈസ് ആണ്. തീരെ പ്രതീക്ഷിച്ചില്ല.” – വിജയി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال