ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രു​ക​യു​ള്ളു​വെ​ന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ശ്ര​മം തു​ട​ങ്ങി. ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മെ വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രു​ക​യു​ള്ളു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.

ഒ​രു ടേം ​മു​ഖ്യ​മ​ന്ത്രി​യാ​യി ത​നി​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​ത്. ഈ ​ടേ​മി​ല്‍ ര​ണ്ട​ര വ​ര്‍​ഷ​മൊ അ​ടു​ത്ത ത​വ​ണ​യൊ ത​നി​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന ഉ​പാ​ധി​യാ​ണ് അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​ത്. ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ എം​എ​ല്‍​എ​യാ​യി അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് ത​ന്‍റെ താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

അ​തേ സ​മ​യം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​ര​ണ​മെ​ന്നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​ദ്ദേ​ഹം ചെ​ന്നി​ത്ത​ല​യെ അ​റി​യി​ക്കും. ധ​ന​കാ​ര്യ​വ​കു​പ്പ് ന​ല്‍​കി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​ത്.

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മെ വ​കു​പ്പി​ല്‍ മാ​റ്റം വ​രി​ക​യു​ള്ളു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് വി.​ഡി.​സ​തീ​ശ​ന്‍റെ ആ​ഗ്ര​ഹം. ന​ല്ലൊ​രു ടീ​മാ​യി മ​ന്ത്രി​സ​ഭ​യെ ന​യി​ക്കാ​ന്‍ ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വി.​ഡി. സ​തീ​ശ​ന്‍ പ​ങ്ക് വ​യ്ക്കു​ന്ന​ത്.

അ​തേ സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കു​ലി​ക്കു​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്. 2021 ല്‍ ​എം​എ​ല്‍​എ​മാ​രു​ടെ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​ട്ടും പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്നും ത​ന്നെ മാ​റ്റി​യ​പ്പോ​ള്‍ ഒ​രു പ്ര​തി​ഷേ​ധ​വും പ​റ​യാ​തെ പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു​വെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന്നും ഇ​പ്പോ​ഴും അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​നാ​യാ​ണ് താ​ന്‍ നി​ല​കൊ​ള്ളു​ന്ന​ത്.

സീ​നി​യോ​റി​റ്റി ഉ​ണ്ടാ​യി​ട്ടും ത​ന്നെ അ​വ​ഗ​ണി​ച്ച​തി​ലു​ള്ള വി​ഷ​മം അ​ദ്ദേ​ഹം സോ​ണി​യാ​ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി, നി​രീ​ക്ഷ​ക​രാ​യ മു​കു​ള്‍ വാ​സ്‌​നി​ക്, അ​ജ​യ് മാ​ക്ക​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഹ​രി​പ്പാ​ടു​ള്ള പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​ര്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അ​പ​മാ​നം സ​ഹി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​തെ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് അ​നു​യാ​യി​ക​ള്‍ ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും രാ​ജി​വ​യ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال