'ദൃശ്യം 3' സെൻസറിങ്ങ് പൂർത്തിയായി


മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗത്തിന്റെയും വമ്പൻ വിജയത്തിന് ശേഷം മൂന്നാം ഭാഗവുമായെത്തുമ്പോൾ പല ബോക്സ്ഓഫീസ് റെക്കോർഡുകളും തകർക്കപ്പെടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ്ങ് പൂർത്തിയായ വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനം കൂടിയാണ് മെയ് 21.

മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال