കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ മൈതാനത്ത് നടത്തിയിരുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പിജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് പി.എസ്.ഷാനു അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ.ജോസ് പോൾ മുഖ്യാതിഥിയായി. ബോയ്സ് സ്കൂൾ പ്രധാന അധ്യാപിക ലില്ലി, കെസിസി സെക്രട്ടറി പി.ആനന്ദ്, ട്രഷറർ എം.ശശി, ചീഫ് കോച്ച് എ.ആർ.സഞ്ജയ്, കോച്ച് ട്രിൻസൻ, പി.ജി.സോണി, രമേഷ് വർമ്മ, പി.എസ്.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
40 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കോച്ചിങ്ങിന്റെ ഭാഗമായി സൌഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ക്യാമ്പ് പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ജേഴ്സിയും വിതരണം ചെയ്തു. ക്യാമ്പിന്റെ രണ്ടാം ഘട്ടം അടുത്തമാസം തുടങ്ങും.
Tags
sports
