വേനൽ മഴയും ശക്തമായ കാറ്റും: തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം


വേനൽ മഴയിലും ശക്തമായ കാറ്റിലും തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം. കാറ്റത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച വൈകിട്ട് വീശി അടിച്ച കാറ്റാണ് ദുരന്തം വിതച്ചത്.

കുറ്റൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കനത്ത മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായത്. ഏത്തവാഴ കർഷകർക്കാണ് കാറ്റ് വില്ലൻ ആയത്. കർഷകനായ വിശ്വനാഥൻ നായരുടെ 400 ഓളം ഏത്ത വാഴകളാണ് കനത്ത കാറ്റിൽ ഒടിഞ്ഞു വീണത്. പുത്തൂർകാവ് ക്ഷേത്രത്തിനും സമിപം പ്രദീപിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. അപകടത്തിന് തൊട്ടുമുമ്പ് പ്രദീപ് വീടിന് പുറത്ത് പോയതുകൊണ്ടാണ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് ശക്തമായ കാറ്റിലും മഴയിലും കൃഷി നശിച്ചിട്ടുണ്ട്.

ഇന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നും നിർദ്ദേശമുണ്ട്. വിവിധ ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെല്ലോ അലേർട്ട് ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിലനിൽക്കുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال