കണ്ണന്‍ സാഗറിന്‍റെ സര്‍ജറി കഴിഞ്ഞെന്ന് മകള്‍


മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ആളാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ അദ്ദേഹം സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് മലയാളികള്‍ക്ക് മുന്നില്‍ വന്നിട്ടുണ്ട്. 100 കോടി രൂപ കളക്ട് ചെയ്ത് മുന്നേറുന്ന വാഴ 2 എന്ന സിനിമയിലും കണ്ണന്‍ സാഗര്‍ ഒരു വേഷം ചെയ്തിരുന്നു. തതവസരത്തില്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. ഹൃദയത്തില്‍ ബ്ലോക്ക് കാരണം സര്‍ജറിക്കായി ഏതാനും ദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി കണ്ണന്‍ സാഗറിനെ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണന്‍ സാഗറിന്‍റെ മകളാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "അച്ഛയെ റൂമിൽ കൊണ്ടുവന്നു. പ്രീയപെട്ട എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് അച്ഛൻ സുഖം ആയിട്ടിരിക്കുന്നു. തുടർന്നും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം. എല്ലാവർക്കും ഒരുപാട് നന്ദി", എന്നായിരുന്നു മകള്‍ കുറിച്ചത്. ഒപ്പം സര്‍ജറി കഴിഞ്ഞ ശേഷമുള്ള കണ്ണനൊപ്പമുള്ള ഫോട്ടോയും മകള്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് കമന്‍റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 21നാണ് തനിക്ക് ഹൃദയത്തില്‍ ബ്ലോക്കുണ്ടെന്ന് കണ്ണന്‍ സാഗര്‍ അറിയിച്ചത്. ‘ക്ഷണിക്കാതെ വന്ന അതിഥി, ബ്ലോക്കുകളെന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു’, എന്നാണ് രോഗവിവരം പങ്കിട്ട് അദ്ദേഹം കുറിച്ചത്. തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാകും ചികിത്സ ചെലവെന്നും സഹായിക്കണമെന്നും കണ്ണന്‍ സാഗര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഏപ്രില്‍ 4ന് താന്‍ സര്‍ജറി അഡ്മിറ്റായെന്ന് കണ്ണന്‍ അറിയിച്ചു. ഒപ്പം തന്നെ ഒരുപാട് പേര്‍ സഹായിച്ചുവെന്നും തെരഞ്ഞെടുപ്പ് തിരക്കിനിടയിലും രമേഷ് പിഷാരടി തന്നെ ഹെല്‍പ് ചെയ്തുവെന്നും കണ്ണന്‍ സാഗര്‍ അറിയിച്ചിരുന്നു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال