റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ പരാതിയുമായി യുവതി. പ്രണയം നടിച്ച് സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം,വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ മൂന്ന് വർഷം മുൻപ് ഷിയാസ് കരീം അറസ്റ്റിലായിരുന്നു. അന്ന് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ദുബായിൽ നിന്നും മടങ്ങിവരവെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്.