ചൂ​ടു ക​ടു​ത്ത​തോ​ടെ തീ​ര​ദേ​ശ​ത്തും പെ​രു​ന്പാ​മ്പ്


അ​മ്പ​ല​പ്പു​ഴ: ചൂ​ടു ക​ടു​ത്ത​തോ​ടെ തീ​ര​ദേ​ശ​ത്തും പെ​രു​ന്പാ​മ്പ്. ക​ട​ൽ​ഭി​ത്തി​ക്കു​ള്ളി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഭ​യ​പ്പെ​ട്ടി​രു​ന്ന ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ പെ​രു​ന്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ തീ​ര​ദേ​ശ​ത്ത് ഭീ​തി വ​ർ​ധി​ച്ചു.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ന​ർ​ബോ​ണ ചാ​പ്പ​ലി​നു പ​ടി​ഞ്ഞാ​റാ​ണ് മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ പെ​രു​ന്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം എ​ട്ട​ടി നീ​ള​വും 40 കി​ലോ തൂ​ക്ക​വും കാ​ണും.

സാ​ധാ​ര​ണ മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​ത്രം കാ​ണു​ന്ന പെ​രു​മ്പാ​മ്പ് എ​ങ്ങ​നെ തീ​ര​ദേ​ശ​ത്തെ പൊ​ഴി​ക​ളി​ലെ​ത്തി​യെ​ന്നു​ള്ള​ത് നാ​ട്ടു​കാ​രു​ടെ​യി​ട​യി​ൽ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ട​കൂ​ടി​യി​ട്ടും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ഒ​രാ​ഴ്ച മു​മ്പാ​ണ് തീ​ര​ദേ​ശ​ത്തെ പ​ല സ്ഥ​ല​ത്തും ക​ട​ൽ​ഭി​ത്തി​യി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളി​റ​ങ്ങി​യ​ത്. ഇ​ത് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഭീ​തി പ​ര​ത്തി​യി​രു​ന്നു. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി ഇ​ടു​ക്കി പോ​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നി​റ​ക്കി​യ പൂ​ഴി​യി​ൽ നി​ര​വ​ധി പാ​മ്പി​ൻ​മു​ട്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال