രഞ്ജി​ത്തി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി: യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍


കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ രഞ്ജി​ത്തി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍.

കൊ​ല്ലം അ​ഞ്ച​ല്‍ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി ജി​നു കു​ഞ്ഞു​മോ​നെ​യാ​ണ് കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​നി​ല്‍​കു​മാ​ര്‍, എ​സ്എ​ച്ച്ഒ ഷ​മീ​ര്‍​ഖാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി കൊ​ല്ല​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. jinoos 2.0 എ​ന്ന യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​തി​ജീ​വി​ത​യാ​യ ത​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് യൂ​ട്യൂ​ബ​ര്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​മ്പി​ല്‍ ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണെ​ന്നും യു​വ​ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال