കട്ടപ്പന: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയാണ് ഇരട്ടയാര്‍ ടൗണില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ കീറി നശിപ്പിച്ചത്.
ഇരട്ടയാര്‍ ബസ്സ്റ്റാന്‍ഡിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
സമീപത്തെ സ്ഥാപനത്തിലെ സിസിടിവി കാമറ തിരിച്ചുവച്ചതിനുശേഷമാണ് ബോര്‍ഡ് കീറി മുറിച്ചിരിക്കുന്നത്. സമാന രീതിയില്‍ ഇരട്ടയാര്‍ ഭാഗത്ത് നിരവധി പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.
ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ യുഡിഎഫ് നേതാക്കള്‍ പരാതി നല്കി.
ഉടുമ്പന്‍ചോല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ പ്രചാരണത്തിനായി ഇരട്ടയാറില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ച നിലയില്‍.