ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി 11 കെ​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ലി​ങ്ക് വൈ​ദ്യുതി പോ​സ്റ്റി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​: യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്


പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി 11 കെ​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ലി​ങ്ക് വൈ​ദ്യുതി പോ​സ്റ്റി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ന്നീ​ര്‍​ക്ക​ര ക​രി​പ്പു​ഴ ആ​രോ​മ​ലി​നെ​തി​രേ​യാ​ണ് (23) കേ​സ്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഇ​യാ​ള്‍ ചെ​ന്നീ​ര്‍​ക്ക​ര ഊ​ന്നു​ക​ല്ല് ജം​ഗ്ഷ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ലെ​ത്തി​യ​ത്. കൈ​യി​ല്‍ ബ്ലേ​ഡ് ഉ​ള്‍​പ്പെ​ടെ ക​രു​തി​യി​രു​ന്നു. ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും എ​ത്തി അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​ന​യ​ത്തി​നു ത​യാ​റാ​യി​ല്ല. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തോ​ടെ ഇ​യാ​ള്‍ ലൈ​നി​ലേ​ക്ക് ക​യ​റി.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​നാം​ഗ​ങ്ങ​ളാ​യ എ​സ്. പ്ര​ദീ​പ് കു​മാ​ർ, സി. ​ര​മേ​ശ് കു​മാ​ർ, എ​സ്. മ​നോ​ജ് എ​ന്നി​വ​ര്‍ പോ​സ്റ്റി​ല്‍ ക​യ​റു​ക​യും റോ​പ്പി​ന്‍റെ​യും റ​സ്‌​ക്യൂ നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യി ഇ​യാ​ളെ താ​ഴെ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു വി​ധേ​യ​നാ​ക്കി. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ മു​ഴ​ക്കി​യ ആ​രോ​മ​ലി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال