നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9 ന് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു.
പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ സെന്ററുകളായും പോളിംഗ് സ്റ്റേഷനുകളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ എട്ടിനും വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ മെയ് നാലിനും അവധി പ്രഖ്യാപിച്ച് ജില്ലാ ഓഫീസറും ജില്ലാ കലക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി.
Tags
Thrissur / Top News