മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വ്യാ​പ​കം : തൃ​ക്കാ​ക്ക​ര​യി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ


കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ​പ​രി​ധി​ക്കു​ള്ളി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ​തോ​ടെ മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ മു​ഴു​വ​ൻ ഒ​ഴി​പ്പി​ക്കു​മെ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം.

രാ​ത്രി​കാ​ല വ​ഴി​യോ​ര​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു റാ​ക്ക​റ്റു​ക​ൾ സ​ജീ​വ​മാ​ണെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചും പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു. രാ​ജ​ഗി​രി, കാ​ക്ക​നാ​ട് കു​ന്നും​പു​റം, വ​ള്ള​ത്തോ​ൾ ചി​റ്റേ​ത്തു​ക​ര, ഇ​ട​ച്ചി​റ, ബ്ര​ഹ്മ​പു​രം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ളി​ൽ എം​ഡി​എം​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട ലൈ​സ​ൻ​സി​ല്ലാ​ത്ത വ​ഴി​യോ​ര​ക്ക​ട​ക​ൾ മു​ഴു​വ​ൻ പൊ​ളി​ച്ചു നീ​ക്കാ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ സ​മി​തി​യു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം പി​ള്ളി അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള 90 വ​ഴി​യോ​ര​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ലൈ​സ​ൻ​സു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളോ മ​യ​ക്കു​മ​രു​ന്നു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സം​ഘം ത​മ്പ​ടി​ച്ചാ​ൽ ഇ​ത്ത​രം​ത​ട്ടു​ക​ട​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​വ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു. ഒ​രു കൊ​ല്ലം മു​ൻ​പ് ഒ​ന്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് ചെ​യ്ത് ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ലെ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​യും മു​ൻ​പ് ത​ന്നെ ഇ​വ​യെ​ല്ലാം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഒ​രേ ആ​ൾ ത​ന്നെ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​പ​ത്തോ​ളം അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ​ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

സ​ർ​ക്കാ​ർ വ​ക റ​വ​ന്യൂ പു​റ​മ്പോ​ക്ക്, റോ​ഡ് പു​റ​മ്പോ​ക്ക് എ​ന്നി​വി​ട​ങ്ങ​ൾ കൈ​യേ​റി ത​ട്ടു​ക​ട​ക​ൾ കെ​ട്ടി​യ ശേ​ഷം വാ​ട​ക​യ്ക്ക് എ​ന്ന് ബോ​ർ​ഡ് വ​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. പ്ര​തി​ദി​നം 500 മു​ത​ൽ 1000 രൂ​പ​വ​രെ വാ​ട​ക വാ​ങ്ങി​യാ​ണ് ഇ​ത്ത​രം ത​ട്ടു​ക​ട​ക​ൾ ക​ച്ച​വ​ട​ത്തി​ന് ന​ൽ​കു​ന്ന​ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال