വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


മ​ട്ട​ന്നൂ​ർ: വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മ​ട്ട​ന്നൂ​രി​ൽ ബീ​ഹാ​ർ സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ്‌ മു​ർ​മു​വി​നെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേഞ്ച് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ലോ​ത​ർ എ​ൽ പെ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​വ​ശേ​രി പ​റ​മ്പ് ഭാ​ഗ​ത്ത്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 1.110 കി​ലോ ​ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് ആ​ക്‌ട് പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ൾ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നു​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ചാ​വ​ശേ​രി പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ബീ​ഹാ​റി​ൽ നി​ന്ന് നേ​രി​ട്ട് ക​ഞ്ചാ​വ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​ഷ​ബി​ൻ, എ.​കെ.​ റി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) പി.​ശ്രീ​നാ​ഥ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال