മിച്ചലിനോട് അര്‍ഷ്ദീപ് സിംഗ് സോറി പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് ഗംഭീര്‍


അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലായിരുന്നുവെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ ഇത്തരം ആക്രമണോത്സുകത സ്വാഭാവികമാണെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിനിടെയാണ് സംഭവം നടന്നത്. അര്‍ഷ്ദീപിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ മിച്ചല്‍ നേടിയിരുന്നു.

തൊട്ടുപിന്നാലെ, മിച്ചല്‍ ക്രീസിന് പുറത്താണെന്ന് കണ്ട് അര്‍ഷ്ദീപ് നടത്തിയ റണ്‍ ഔട്ട് ശ്രമം പരാജയപ്പെടുകയും പന്ത് താരത്തിന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു. ഇത് മൈതാനത്ത് ചെറിയ വാക്കുതര്‍ക്കത്തിന് കാരണമായി. മത്സരം ജയിച്ച ശേഷം ഇത് മനപൂര്‍വമല്ലെന്ന് പറഞ്ഞ് അര്‍ഷ്ദീപ് മിച്ചലിനോട് ക്ഷമ ചോദിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال