നെടുമങ്ങാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം


തിരുവനന്തപുരം നെടുമങ്ങാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ , ബിനോയ് , രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് ദാരുണമായ സംഭവം.

നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാളായ ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണ്. അപകടത്തിൽ രണ്ടു ബൈക്കുകളും പൂർണമായും തകർന്നു.

അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വെച്ചു മറ്റൊരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരുക്കേറ്റയാള്‍ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال