ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി മരിച്ച നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ക്ലാസിൽ എത്തിയിരുന്നില്ല. 

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. “ഐ ഹേറ്റ് മൈ ലൈഫ്” എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം.

വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസം മുമ്പും മറ്റൊരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال